ചാരായനിരോധനം പിന്‍വലിക്കാന്‍ ഗൂഡാലോചന
കോട്ടയം: മദ്യദുരന്തത്തിന്റെ മറവില്‍ ആന്റണി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചാരായ നിരോധനം പിന്‍വലിക്കാനുള്ള ഗൂഡാലോചന നടക്കുന്നതായി മുന്‍ എക്സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്‍ ആരോപിച്ചു. നവംബര്‍ ഏഴ് ചൊവാഴ്ച പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ സംശയമുയര്‍ത്തിയത്.
അബ്കാരി നയത്തെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ധവള പത്രം പുറപ്പെടുവിക്കണമെന്ന് പന്തളം സുധാകരന്‍ ആവശ്യപ്പെട്ടു. അടുത്ത കാലത്ത് 36 പേരുടെ ജീവനപഹരിച്ച വിഷമദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ അബ്കാരി നയത്തെക്കുറിച്ചറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ടെന്ന് പന്തളം ചൂണ്ടിക്കാട്ടി. മദ്യദുരന്തത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ നിലപാടും പരസ്യമാക്കണം.
എക്സൈസ് മന്ത്രി ശിവദാസമേനോന് മദ്യമാഫിയയുമായി ബന്ധമുണ്ടെന്നും മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പന്തളം ആരോപിച്ചു.












Click it and Unblock the Notifications