Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജമദ്യം: വനിതാകമ്മീഷന്‍ മുന്നറിയിപ്പു നല്കിയെന്ന്

തിരുവനന്തപുരം: കേരളത്തില്‍ വ്യാജമദ്യ ദുരന്തം നടക്കാനുള്ള സാധ്യതയെക്കുറിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ ഒരു വര്‍ഷം മുമ്പു തന്നെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്കിയിരുന്നു. ഇത് സര്‍ക്കാര്‍ അവഗണിക്കാതിരുന്നെങ്കില്‍ ഇപ്പോഴത്തെ ദുരന്തം ഒഴിവാക്കാനാവുമായിരുന്നു എന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

തങ്ങള്‍ക്കു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ 1999 ഏപ്രില്‍ 20നാണ് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴസണ്‍ സുഗതകുമാരി സര്‍ക്കാരിന് ഇതു സംബന്ധിച്ച കത്തു നല്കിയത്. കള്ളുഷാപ്പുകള്‍ വഴി ചാരായം വില്പനയുണ്ടെന്നും അതിന് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂട്ടുനില്ക്കുകയാണെന്നും അന്ന് കമ്മീഷന്‍ വ്യക്തമാക്കിയെങ്കിലും ആ നിഗമനങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു.

മുറുക്കാന്‍ കടകളില്‍ പോലും പായ്ക്കറ്റുകളില്‍ ചാരായം വില്പനയുണ്ടെന്നും ഇതിനെപ്പറ്റി ഒട്ടേറെ സ്ത്രീകളും സംഘടനകളും നല്കിയ പരാതി അടിസ്ഥാനമാക്കിയാണ് കത്തയക്കുന്നതെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഈ കത്തിന് 1999 മെയ് 22ന് നല്കിയ മറുപടിയില്‍ സംസ്ഥാനത്ത് വ്യാജമദ്യ വില്പന തടയുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ മദ്യദുരന്തം അരങ്ങേറിയതിനു ശേഷം കള്ളുഷാപ്പുകള്‍ വഴി ചാരായം വിലപനയുണ്ടെന്ന കാര്യം സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് വനിതാ കമ്മീഷന്‍ പ്രസ്താവനയിറക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+