അമേരിക്കയില്‍ വോട്ടെടുപ്പ് തുടങ്ങി
വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ ഏഴ് ചൊവാഴ്ച ആരംഭിച്ചു. പാരമ്പര്യമനുസരിച്ച് ന്യൂഹാംപ്ഷയറിലെ ഡിക്സ്വില്ലി പട്ടണവാസികള്‍ ആദ്യം വോട്ടു ചെയ്തു.
ഇരുപതു വര്‍ഷത്തിനുള്ളില്‍ അമേരിക്ക കാണുന്ന ഏറ്റവും കടുത്ത തിരഞ്ഞെടുപ്പാണിത്. അഭിപ്രായ വോട്ടെടുപ്പുകളില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അല്‍ ഗോറും റിപബ്ലികന്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ് ഡബ്ല്യു ബുഷും ഒപ്പത്തിനൊപ്പമാണ്.
എന്നാല്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സും എം എസ് എന്‍ ബി സി യും ചേര്‍ന്നു നടത്തിയ അവസാന നിമിഷ അഭിപ്രായവോട്ടെടുപ്പില്‍ അല്‍ഗോര്‍ നേരിയ മുന്‍തൂക്കം നേടിയിട്ടുള്ളതായി കാണുന്നു. ഇതുവരെയും അഭിപ്രായ വോട്ടെടുപ്പില്‍ മനസ് തുറക്കാഞ്ഞ നിഷ്പക്ഷമതികളായ വോട്ടര്‍മാര്‍ ഗോറിന് അനുകൂലമായി വിധിയെഴുതുമെന്ന് ഇത ് സൂചിപ്പിക്കുന്നു.












Click it and Unblock the Notifications