Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ എന്‍ ജി പദ്ധതി: പൈപ്പ്ലൈന്‍ കരാറായി

കൊച്ചി: പുതുവൈപ്പിനിലെ നിര്‍ദ്ദിഷ്ട ദ്രവീകൃത പ്രകൃതി വാതക (എല്‍ എന്‍ ജി ) ടെര്‍മിനലില്‍ ന ിന്നും പ്രകൃതി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും (ഗെയ്ല്‍) കേരള വ്യവസായ വികസന കോര്‍പറേഷനും (കെ എസ് ഐ ഡി സി) നവംബര്‍ 27 ന് ഒപ്പു വയ്ക്കും.

ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കമ്മീഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ , ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്തമായ പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡാണ് പുതുവൈപ്പിനില്‍ ടെര്‍മിനല്‍ പദ്ധതി നടപ്പാക്കുന്നത്.

ഖത്തറിലെ റാസ് ഗ്യാസ് കമ്പനിയില്‍ നിന്നും പ്രതിവര്‍ഷം 25 ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകം ഇറക്കുമതി ചെയ്ത് വാതകമാക്കി പൈപ്പ്ലൈനിലൂടെ വിതരണം ചെയ്യാനാണ് പദ്ധതി. 200 കോടി രൂപ ചെലവ് വരുന്ന പദ്ധതി നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

കൊച്ചി അഴിമുഖത്ത് വൈപ്പിനിലെ പുതുവൈപ്പ് കടപ്പുറത്ത് സ്ഥാപിക്കുന്ന എല്‍ എന്‍ ജി ടെര്‍മിനലില്‍ നിന്നും മംഗലാപുരം , കായംകുളം, പാലക്കാട് എന്നിവിടങ്ങളിലേയ്ക്കാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്.

കായംകുളത്ത് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ താപനിലയമാണ് എല്‍ എന്‍ ജി യുടെ ഉപഭോക്താവ്. ഇപ്പോള്‍ നാഫ്ത ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന താപനിലയം എല്‍ എന്‍ ജി ഇന്ധനമാക്കുന്നതോടെ ലാഭകരമാകുമെന്നാണ് കണക്കു കൂട്ടല്‍.

എല്‍ എന്‍ ജി പൈപ്പ്ലൈന്‍ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ നിരവധി വ്യവസായ സ്ഥാപനങ്ങളും താപവൈദ്യുതി നിലയങ്ങളും രംഗത്തെത്തിയേക്കുമെന്ന് കെ എസ് ഐ ഡി സി കരുതുന്നു. ഇതിനാവശ്യമായ സാമ്പത്തിക- സാങ്കേതിക സഹകരണം ഉറപ്പു വരുത്താനാവശ്യമായ പദ്ധതികള്‍ക്കും കെ എസ് ഐ ഡി സി രൂപം നല്‍കിയിട്ടുണ്ട്.

കൊച്ചി നഗരത്തില്‍ ഗ്യാസ് വിതരണ ശൃംഖല സ്ഥാപിക്കാനുള്ള മറ്റൊരു പദ്ധതിക്കും കെ എസ് ഐ ഡി സി യും ഗ്യാസ് അതോറിറ്റിയും ചേര്‍ന്ന് രൂപം നല്‍കുന്നുണ്ട്. വീടുകളിലും വാഹനങ്ങളിലും ഉപയോഗിക്കുന്നതിനുള്ള വാകത ഇന്ധനം പൈപ്പ് ലൈന്‍ വഴി നല്‍കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പെട്രോനെറ്റ് എല്‍ എന്‍ ജി പ്രൊജക്ടിനെ ആശ്രയിച്ചാണ് ഇതും നടപ്പാക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+