കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യന്‍ ടൂറിസം വന്‍ കുതിപ്പിലേക്ക്

  • By Staff
Google Oneindia Malayalam News

കൊച്ചി : മലേഷ്യന്‍ ടൂറിസം വന്‍ കുതിപ്പിന് തയാറായിക്കഴിഞ്ഞെന്ന് മലേഷ്യന്‍ ടൂറിസം മന്ത്രി ഡാറ്റോ അബ്ദുള്‍ കാദിര്‍ ഹാജി ഷെയ്ഖ് ഫദ്സിര്‍.

മലേഷ്യയുടെ ടൂറിസം സാധ്യതകള്‍ ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെത്തിയ മന്ത്രി നവംബര്‍ എട്ട് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.

ടൂറിസ്റുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി മലേഷ്യന്‍ എയര്‍ലൈന്‍സ് ഇന്ത്യയില്‍ നിന്നും ഒമ്പത് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കും. രണ്ട് സര്‍വീസുകള്‍ക്ക് അടുത്ത മാസം ദില്ലിയില്‍ തുടക്കമിടും. ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് സര്‍വീസുകള്‍ ഫിബ്രവരിയില്‍ ആരംഭിക്കും. കേരളത്തില്‍ നിന്നുള്ളസര്‍വീസുകള്‍ അടുത്ത ഘട്ടത്തില്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം ഒരു ലക്ഷത്തിലേറെ വിനോദസഞ്ചാരികള്‍ മലേഷ്യ സന്ദര്‍ശിക്കുമെന്ന് മന്ത്രി അറിയിച്ചു. കുറഞ്ഞ കാലത്തിനുള്ളില്‍ കേരളം ലോകത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഗള്‍ഫും യൂറോപ്പുമായുള്ള വ്യോമപഥത്തില്‍ രണ്ട് കേന്ദ്രങ്ങള്‍ക്കും ഏറെ അടുത്താണ് കൊച്ചി. ആഗോള ടൂറിസത്തിന് കാഴ്ചവയ്ക്കുന്നതിനായി വിലമതിക്കാനാവാത്ത സ്മാരകങ്ങളും മ്യൂസിയങ്ങളും ഇന്ത്യയ്ക്കുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ ടൂറിസം വ്യവസായ പ്രതിനിധികളുമായി മന്ത്രിയും സംഘവും ആശയവിനിമയം നടത്തി. മലേഷ്യയില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിച്ച സാംസ്കാരിക പരിപാടികളും ഉണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X