സരോവരം പ്രവര്‍ത്തനസജ്ജമായി
കൊച്ചി: ഹോട്ടല്‍ വ്യവസായരംഗത്തെ പ്രമുഖ സംരംഭകരായ ഭാരത് ടൂറിസ്റ് ഹോം ഗ്രൂപ്പിന്റെ പുതിയ പദ്ധതിയായ ബിടിഎച്ച് സരോവരം പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തനസജ്ജമായി. ബിടിഎച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ ബി.ഗോവിന്ദറാവു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
കൊച്ചി നഗരത്തില്‍ നിന്നു വിട്ടുമാറി ദേശീയപാതയില്‍ ചമ്പക്കര കനാലിനു സമീപം അഞ്ചേക്കര്‍ സ്ഥലത്താണ് സരോവരം റിസോര്‍ട്ടും റെസ്റാറന്റും പണിതുയര്‍ത്തിയിരിക്കുന്നത്. 55 ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിച്ച് തയ്യാറാക്കിയിരിക്കുന്ന കൃത്രിമ തടാകത്തിന്റെ കരയിലാണ് സരോവരത്തിലെ 14 ഇരുനില കോട്ടേജുകള്‍.
കേന്ദ്ര സര്‍ക്കാരിന്റെ ടു സ്റാര്‍ പദവി ലഭിച്ചിട്ടുള്ള റിസോര്‍ട്ടിന് സംസ്ഥാന ടൂറിസം വകുപ്പിന്റെ അംഗീകാരവുമുണ്ട്. ആധുനിക സൗകര്യങ്ങളുള്ള റാവൂസ് ബിസിനസ് സെന്റര്‍, എയര്‍ കണ്ടീഷന്‍ ചെയ്ത ബോര്‍ഡ് റൂം, നൂറ് പേര്‍ക്കിരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും ഇവിടെയുണ്ട്.
രാവിലെ ഏഴു മുതല്‍ രാത്രി രണ്ടു വരെ പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പും ബഡേട്ടു എന്ന് നാമകരണം ചെയ്തിരിക്കുന്ന റെസ്റാറന്റും സരോവരത്തില്‍ പ്രവര്‍ത്തിക്കുന്നു.
വിപുലമായ സൗകര്യങ്ങളുള്ള കണ്‍വെന്‍ഷന്‍ സെന്ററും ആയുര്‍വേദ കേന്ദ്രവും താമസിയാതെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഗോവിന്ദറാവു പറഞ്ഞു. നീന്തല്‍ക്കുളം, ജലകേളീ കേന്ദ്രം എന്നിവയാണ് മറ്റു പദ്ധതികള്‍. ഹോട്ടല്‍ മാനേജ്മെന്റ് പഠന കേന്ദ്രമായ ബിടിഎച്ച് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റും സരോവരത്തില്‍ പ്രവര്‍ത്തിക്കുന്നു.
ബിടിഎച്ച് ഗ്രൂപ്പ് ഡയറക്ടര്‍മാരായ ജി.ഗോപിനാഥന്‍, ജി.ജയഗോപാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications