ജെ എം എം (എസ്) സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിക്കും
പാറ്റ്ന: പുതിയതായി രൂപം കൊണ്ട ജാര്‍ഖണ്ഡ് സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (സോറന്‍ ഗ്രൂപ്പ് )അവകാശവാദമുന്നയിക്കും. നവംബര്‍ എട്ട് ബുധനാഴ്ച പാര്‍ട്ടി വക്താവ് അറിയിച്ചതാണിത്.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിസ്ഥാനം തങ്ങള്‍ക്ക് വിട്ടു തരാത്തതില്‍ പ്രതിഷേധിച്ച് ബ് ജെ പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം വിട്ട പാര്‍ട്ടിയാണ് ജെ എം എം (സോറന്‍ഗ്രൂപ്പ്).
81 അംഗ സംസ്ഥാന നിയമസഭയില്‍ തങ്ങള്‍ ഭരിക്കാനാവശ്യമായ പിന്തുണ ഉറപ്പാക്കിയതായും സോറന്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചുരാഷ്ട്രീയ ജനതാദള്‍, കോണ്‍ഗ്രസ്, ഇടതുകക്ഷികള്‍, ദേശീയ ജനാധിപത്യസഖ്യത്തിലെ സഖ്യകക്ഷികളായ സമതാപാര്‍ട്ടി, യുണൈറ്റഡ് ജനതാദള്‍ എന്നീ കക്ഷികളും ഏതാനും സ്വതന്ത്രരും തങ്ങള്‍ക്ക് പിന്തുണ നല്‍കാമെന്ന് സമ്മതിച്ചതായി ജെ എം എം (സോറന്‍) നേതാവ് അവകാശപ്പെട്ടു.
മാത്രമല്ല, വിമത ബി ജെ പി നേതാവ് കരിയമുണ്ടയോട് അനുഭാവമുള്ള ഏതാനും ബി ജെ പി എം പി മാരും തങ്ങള്‍ക്ക് പിന്തുണ നല്‍കാമെന്ന് സമ്മതിച്ചതായി സോറന്‍ ഗ്രൂപ്പ് അവകാശപ്പെട്ടു.












Click it and Unblock the Notifications