ആധുനിക യുദ്ധവിമാനം പണിപ്പുരയില്‍
കൊച്ചി : ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് അത്യാധുനിക യുദ്ധപരിശീലന വിമാനത്തിന്റെ പണിപ്പുരയിലാണെന്ന് എച്ച്എഎല്‍ ചെയര്‍മാന്‍ ഡോ.സി.ജി.കൃഷ്ണദാസ് അറിയിച്ചു.
സ്വദേശി ശാസ്ത്ര പുരസ്കാരം സ്വീകരിക്കാന്‍ കൊച്ചിയിലെത്തിയ ദാസ് നവംബര്‍ ഏഴ് ചൊവാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു. പൂര്‍ണ്ണമായും ഇന്ത്യന്‍ നിര്‍മ്മിതമായ ഹിന്ദുസ്ഥാന്‍ ജെറ്റ് ട്രെയിനര്‍-36 ഇപ്പോഴുള്ള കിരണ്‍ എന്ന വിമാനത്തേക്കാള്‍ മികച്ചതായിരിക്കുമെന്ന് ദാസ് പറഞ്ഞു.
വേഗതയും കുതിപ്പും കൂടിയ തരത്തിലാണ് പുതിയ വിമാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2002ല്‍ പരീക്ഷണപറക്കല്‍ നടത്തും. 2003ല്‍ മാത്രമേ വന്‍ തോതിലുള്ള നിര്‍മ്മാണം തുടങ്ങാനാവൂ എന്ന് ദാസ് അറിയിച്ചു.
2001 ഫിബ്രവരി ആറ് മുതല്‍ 10 വരെ ബാംഗ്ലൂരില്‍ അന്താരാഷ്ട്ര പ്രദര്‍ശനവും എയര്‍ഷോയും എച്ച്എഎല്‍ സംഘടിപ്പിക്കുമെന്ന് ദാസ് പറഞ്ഞു.












Click it and Unblock the Notifications