മദ്യദുരന്തം : ചീഫ് ജസ്റിസുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം : മദ്യദുരന്തം അന്വേഷിക്കുന്നതിന് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ സേവനം വിട്ടുകിട്ടുന്നതിനായി സര്‍ക്കാര്‍ ചീഫ് ജസ്റിസുമായി ചര്‍ച്ച നടത്തും.
അടുത്ത ദിവസം തന്നെ നിയമമന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ ചീഫ് ജസ്റിസ് കെ.കെ.ഉഷയുമായി ചര്‍ച്ച നടത്തുമെന്ന് നവംബര്‍ എട്ട് ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഇ.കെ.നായനാര്‍ വാര്‍ത്താലേഖകരെ അറിയിച്ചു. സിറ്റിംഗ് ജഡ്ജിയിക്കൊണ്ട് തന്നെ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതെന്ന് നായനാരും ചന്ദ്രശേഖരന്‍ നായരും അറിയിച്ചു.
അന്തര്‍ സംസ്ഥാന സ്പിരിറ്റ് കടത്ത് അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കും. ക്രൈം ബ്രാഞ്ച് ഐജി അരുണ്‍കുമാര്‍ സിന്‍ഹയായിരിക്കും അന്വേഷണത്തിന് നേതൃത്വം നല്‍കുക. എക്സൈസും ലോക്കല്‍ പൊലീസും തമ്മില്‍ സഹകരിച്ചായിരിക്കും അന്വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications