കേരളം വൈദ്യുതി വാങ്ങും
തിരുവനന്തപുരം: കേരളം നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷനില്‍ ( എന്‍ ടി പി സി) നിന്നും വൈദ്യുതി വാങ്ങും.
എന്‍ ടി പി സി യുടെ ഒറീസയിലുള്ള തല്‍ച്ചാര്‍ പദ്ധതിയില്‍ നിന്നും 250 മെഗാവാട്ട് വൈദ ്യുതി വാങ്ങുന്നതിന് വൈദ്യുതി ബോര്‍ഡ് നേരത്തേ ധാരണയായിരുന്നു. നവംബര്‍ എട്ട് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതിന് അനുമതി നല്‍കി. മുഖ്യമന്ത്രി ഇ.കെ.നായനാര്‍ നവംബര്‍ എട്ട് ബുധനാഴ്ച വാര്‍ത്താലേഖകരെ അറിയിച്ചതാണിത്. ഇക്കാര്യത്തില്‍ ബോര്‍ഡിന് ഗാരണ്ടി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
എം പി ഫണ്ട് പരിധി വര്‍ദ്ധിപ്പിക്കും
പ്രാദേശിക വികസന പദ്ധതികള്‍ക്ക് എം പി ഫണ്ടില്‍ നിന്നും ചെലവാക്കാനുള്ള തുകയുടെ ഭരണാനുമതിപരിധി ഉയര്‍ത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇപ്പോഴുള്ള പത്ത് ലക്ഷം രൂപ എന്ന പരിധി 25 ലക്ഷമായി ഉയര്‍ത്താനാണ് തീരുമാനം.












Click it and Unblock the Notifications