വിഷമദ്യം കുടിച്ച് പശുവിന്റെ കാഴ്ച പോയി
തിരുവനന്തപുരം : മുപ്പത്തിയാറ് പേരുടെ ജീവനപഹരിച്ച വിഷമദ്യം ഒരു പശുവിന്റെ കാഴ്ച കൂടി നശിപ്പിച്ചു. തോട്ടിലൂടെ ഒഴുകിയെത്തിയ വിഷമദ്യം കുടിച്ചാണ് പശുവിന്റെ കാഴ്ച പോയത്.
തിരുവനന്തപുരം ചെമ്പകമംഗലത്ത് ഗോപാലകൃഷ്ണന്‍ നായരുടെ പശുവിനാണ് കാഴ്ച നഷ്ടമായത്. ഏതാനും ദിവസം മുമ്പ് നാട്ടുകാര്‍ പിടിച്ചെടുത്ത വിഷമദ്യ കന്നാസുകള്‍ പൊട്ടിച്ച് ഗോപാലകൃഷ്ണന്‍ നായരുടെ വീടിനടുത്തുള്ള തോട്ടില്‍ ഒഴുക്കിയിരുന്നു.
തൊട്ടടുത്ത ദിവസം തന്നെ പശുവിനെ ഇതേ തോട്ടില്‍ കൊണ്ടുപോയി കുളിപ്പിച്ചിരുന്നു. അന്ന് പശു അറിയാതെ മദ്യം കലര്‍ന്ന വെള്ളം കുടിച്ചിട്ടുണ്ടാകാമെന്ന് കരുതുന്നു. പശുവിന്റെ ശരീരത്തില്‍ വീക്കവും പശു പാല്‍ ചുരത്താതെയുമായപ്പോള്‍ മൃഗഡോക്ടറുടെ അടുത്ത് കൊണ്ടു പോയി. പശുവിന്റെ ഉള്ളില്‍ വിഷമദ്യം ചെന്നിട്ടുണ്ടെന്ന് ഡോക്ടറുടെ പരിശോധനയില്‍ തെളിയുകയായിരുന്നു.












Click it and Unblock the Notifications