കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്ഐ മനുഷ്യക്കടല്‍ തീര്‍ക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഡിവൈഎഫ്ഐ ഡിസംബര്‍ 18ന് കൊച്ചിയില്‍ മനുഷ്യക്കടല്‍ തീര്‍ത്ത് തുറമുഖം ഉപരോധിക്കുന്നു. മറ്റ് 11 ജില്ലകളില്‍ തീവണ്ടി ഗതാഗതം തടയും.

ഇറക്കുമതി നയത്തിനും തൊഴിലില്ലായ്മക്കുമെതിരെയാണ് ഉപരോധമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്‍.എന്‍.കൃഷ്ണദാസ് എംപി പറഞ്ഞു.

50,000 ഓളം യുവതീയുവാക്കള്‍ ബോട്ടുകളിലും വള്ളങ്ങളിലും വന്നാണ് കരയിലും കടലിലുമായി മനുഷ്യക്കടല്‍ സൃഷ്ടിച്ച് തുറമുഖം ഉപരോധിക്കുന്നത്.

മറ്റ് പതിനൊന്ന് ജില്ലകളില്‍ തീവണ്ടിഗതാഗതം സ്തംഭിപ്പിക്കും.ഇടുക്കിയിലും വയനാട്ടിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കും.

സംസ്ഥാനസെക്രട്ടറി ടി.ശശിധരന്‍,പ്രസിഡന്റ് പി.ആര്‍ .വസന്തന്‍,അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X