കൊച്ചനി വിഷമദ്യക്കേസിലെ മുഖ്യപ്രതി
കൊച്ചി: സ്പിരിറ്റ് കള്ളക്കടത്തുകാരനായ കൊച്ചനിയാണ് കൊല്ലം വിഷമദ്യക്കേസിലെ മുഖ്യപ്രതി.
വിഷമദ്യ ദുരന്തത്തെ തുടര്‍ന്ന് എടുത്തിട്ടുള്ള നടപടികള്‍ വിശദീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ നവംബര്‍ എട്ട് ബുധനാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ സത്യവാങ്മൂലത്തിലാണ് ഇങ്ങനെ പറയുന്നത്. അബ്കാരി കരാറുകാരനായ മണിച്ചന്റെ സഹോദരന്‍ കൊച്ചനിയാണ് തനിക്ക് മദ്യം എത്തിച്ചു തന്നതെന്ന് കല്ലുവാതുക്കല്‍ ദുരന്തത്തിനു കാരണക്കാരിയായ ഹയറുന്നീസ വെളിപ്പെടുത്തിയിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് കൊച്ചനിയും മണിച്ചനും ഒളിവിലാണെന്നും ഇവരെ പിടികൂടാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസ് അന്വേഷിക്കുന്ന പൊലീസ് ഐജി സിബി മാത്യു നവംബര്‍ ഏഴ് ചൊവാഴ്ച കൊച്ചിയിലെത്തി അഡ്വക്കേറ്റ് ജനറല്‍ എം.കെ.ദാമോദരനുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹവും എക്സൈസ് വകുപ്പധികൃതരും ബുധനാഴ്ച സത്യവാങ്മൂലങ്ങള്‍ നല്കും.
ആക്ടിങ് ചീഫ് ജസ്റിസ് കെ.കെ.ഉഷയും ജസ്റിസ് കുര്യന്‍ ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മദ്യദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ജനറല്‍ സെക്രട്ടറി അഡ്വ.പി.ചന്ദ്രശേഖറാണ് ഹര്‍ജി നല്കിയത്.












Click it and Unblock the Notifications