കൊച്ചനി കീഴടങ്ങി
കൊല്ലം: 36 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യദുരന്തത്തിന്റെ മുഖ്യ ആസൂത്രകനെന്നു സംശയിക്കപ്പെടുന്ന കൊച്ചനി എന്ന മണികണ്ഠന് (35)കീഴടങ്ങി. നവംബര്‍ എട്ട് ബുധനാഴ്ച രാവിലെ പരവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്നിലാണ് കൊച്ചനി കീഴടങ്ങിയത്.
കീഴടങ്ങിയ കൊച്ചനിയെ ഒക്ടോബര്‍ 22 വരെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തുകൊണ്ട് മജിസ്ട്രേറ്റ് ബിന്ദുകുമാരി ഉത്തരവിട്ടു.
കൊച്ചനിയുടെ കീഴടങ്ങല്‍ ബുധനാഴ്ച പരവൂര്‍ കോടതിയില്‍ നാടകീയമായ രംഗങ്ങള്‍ക്കു കാരണമായി. രാവിലെ തന്നെ തന്റെ അഭിഭാഷകരുമൊത്ത് കോടതി മുമ്പാകെ കീഴടങ്ങാന്‍ എത്തുകയായിരുന്നു കൊച്ചനി. എന്നാല്‍ കോടതി തുടങ്ങുന്നതിനു മുമ്പേ കൊച്ചനി എത്തിയതറിഞ്ഞ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പരവൂര്‍ എസ് ഐ യുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം കോടതി പരിസരത്തെത്തി. എന്നാല്‍ കൊച്ചനി അറസ്റ്റ് വരിക്കാന്‍ വിസമ്മതിച്ചു.
കൊച്ചനിയുടെ അഭിഭാഷകര്‍ പൊലീസിന്റെ നീക്കത്തെ ശക്തിയായി എതിര്‍ത്തു. പൊലീസും അഭിഭാഷകരും കൊച്ചനിയുടെ അനുയായികളും തമ്മില്‍ ഉന്തും തള്ളുമായി. കോടതി പരിസരത്ത് സംഘര്‍ഷഭരിതമായ രംഗങ്ങള്‍ക്ക് ഇത് കാരണമായി. പൊലീസുമായുള്ള ഉന്തിലും തള്ളിലും പെട്ട് കൊച്ചനിയുടെ അഭിഭാഷകന് സലീംകുമാറിന് പരിക്കേറ്റു.
ഇതിനിടെ കോടതി തുറന്നു. അഭിഭാഷകരുടെ പരാതിയെത്തുടര്‍ന്ന് കൊച്ചനിയെ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. തുടര്‍ന്ന് അഭിഭാഷകരും കോടതി ജീവനക്കാരും ചേര്‍ന്ന് ഇയാളെ കോടതി മുമ്പാകെ ഹാജരാക്കുകയും താന്‍ കീഴടങ്ങുന്നതായി കൊച്ചനി കോടതിയെ ബോധിപ്പിക്കുകയുമായിരുന്നു.
കീഴടങ്ങാന്‍ വന്ന പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തുനിഞ്ഞ പൊലീസിന്റെ നടപടിക്കെതിരേ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കുമെന്ന് കൊച്ചനിയുടെ അഭിഭാഷകന് അറിയിച്ചു. പൊലീസ് നടപടി കോടതിയെ അവഹേളിക്കുന്നതാണെന്ന് അഭിഭാഷകന് ചൂണ്ടിക്കാട്ടി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications