കൂത്തുപറമ്പ് വിചാരണ അടുത്തയാഴ്ച
കണ്ണൂര്‍ : മുന്‍ മന്ത്രി എം.വി.രാഘവന്‍ ഒന്നാം പ്രതിയായുള്ള കൂത്തുപറമ്പ് വെടിവയ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിന്മേലുള്ള വാദം അടുത്തയാഴ്ച തുടങ്ങും.
മുന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി.ടി. ആന്റണിയും 14 പൊലീസുകാരുമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കൂത്തുപറമ്പ് കേസ് ഐജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിക്കെതിരെയാണ് ഇവര്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്.
ഉത്തരമേഖല ഐജി അല്‍ഫോന്‍സ് ലൂയിസ് ഏറയില്‍ പുനരന്വേഷണം നടത്തി സര്‍പ്പിച്ച കുറ്റപത്രത്തിന്‍ മേലുള്ള തുടര്‍നടപടികള്‍ സുപ്രീംകോടതി സ്റേ ചെയ്തിരുന്നു.












Click it and Unblock the Notifications