മദ്യപരിശോധനാലാബിന് അപര്യാപ്തതകള്‍
തിരുവനന്തപുരം : വിഷമദ്യകേസുകളിലെ പ്രധാന തെളിവായ മദ്യസാമ്പിള്‍ പരിശോധന നടക്കുന്ന കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി അടിസ്ഥാന സൗകര്യമില്ലാതെ വീര്‍പ്പുമുട്ടുന്നു.
ചാരായനിരോധനത്തിന് ശേഷം ഇവിടെ പരിശോധനയ്ക്കായി മദ്യസാമ്പിളുകള്‍ എത്തുന്നത് കൂടിയിട്ടുണ്ട്. എന്നാല്‍ സ്റാഫിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ് മൂലം ഇവ സമയത്തിന് പരിശോധിച്ച് നല്‍കാന്‍ കഴിയാറില്ല. മദ്യപരിശോധനയ്ക്ക് പുറമെ മറ്റ് പ്രധാന ജോലികളും ലബോറട്ടറിയില്‍ നടത്തേണ്ടതുണ്ട്.
അബ്കാരി കേസുകളില്‍ കുറ്റപത്രം നല്‍കുന്നതിന് കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയുടെ റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്. ഇതാണ് കേസിന്റെ വിധി നിര്‍ണ്ണയിക്കുന്നതും. എന്നാല്‍ ജോലിഭാരം കൂടിയതനുസരിച്ച് ലബോറട്ടറിയിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
സാമ്പിളുകള്‍ ലഭിച്ചാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി തിരികെ നല്‍കാന്‍ ലബോറട്ടറിക്ക് കഴിയും.എന്നാല്‍ പലപ്പോഴും പരിശോധന റിപ്പോര്‍ട്ടുകള്‍ വാങ്ങാന്‍ പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥരും വലിയ താല്‍പര്യം കാണിക്കാറില്ലെന്ന് ലബോറട്ടറി വൃത്തങ്ങള്‍ പറഞ്ഞു. വര്‍ഷങ്ങള്‍ പഴക്കമുള്ള റിപ്പോര്‍ട്ടുകള്‍ ലബോറട്ടറിയിലുണ്ട്. കുറ്റപത്രം നല്‍കുന്നത് വൈകിക്കാനുള്ള ഒരടവാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications