ശാസ്ത്രിക്കും സെന്‍കുമാറിനും ഷോകോസ് നോട്ടീസ്
തിരുവനന്തപുരം: ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ച്ചയുടെ പേരില്‍ ഡിജിപി ബി.എസ്.ശാസ്ത്രിക്കും ഡിഐജി ടി.പി.സെന്‍കുമാറിനും ആഭ്യന്തര വകുപ്പിന്റെ ഷോകോസ് നോട്ടീസ്.
ജൂലായ് 13ന് തിരുവനന്തപുരത്തെ എബിവിപി മാര്‍ച്ചിനോടനുബന്ധിച്ചു നടന്ന അക്രമങ്ങളെക്കുറിച്ച് അന്ന് ഇന്റലിജന്‍സ് ഡിഐജി ആയിരുന്ന സെന്‍കുമാര്‍ ഡിജിപി ശാസ്ത്രിക്കു നല്കിയ റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പേരിലാണ് നോട്ടീസ്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതില്‍ ഈ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടുവെന്ന് നോട്ടീസില്‍ ആരോപിക്കുന്നു. ഈ വീഴ്ച ഗുരുതരമായ കൃത്യവിലോപമാണെന്നും അതിനാല്‍ ഓള്‍ ഇന്ത്യാ സര്‍വീസ് റൂള്‍സിലെ സെക്ഷന്‍ എട്ട് അനുസരിച്ച് അച്ചടക്ക നടപടി എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം ബോധിപ്പിക്കണമെന്നും നോട്ടീസില്‍ പറയുന്നു.
മലയാള മനോരമയിലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.












Click it and Unblock the Notifications