റാബിയയ്ക്ക് വെബ്സൈറ്റ്
തിരൂരങ്ങാടി : ആയിരങ്ങളുടെ ഉള്ളില്‍ അക്ഷരത്തിരി തെളിയിച്ച റാബിയ ഇന്റര്‍നെറ്റിലേക്ക്. ഇ-മെയിലും ചാറ്റിംഗ് സൗകര്യവുമായിറാബിയയുടെ വെബ്സൈറ്റ് തയാറായിക്കഴിഞ്ഞു.
റാബിയ നേടിയ പുരസ്കാരങ്ങളുടെ വിവരവും സാക്ഷരതാ പ്രസ്ഥാനത്തിനും നാടിനും റാബിയ നല്‍കിയ സംഭാവനകളെക്കുറിച്ചും സൈറ്റിലുണ്ട്. റാബിയയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഫോട്ടോ ഗാലറി ഉടനെ തന്നെ സൈറ്റില്‍ ഒരുക്കുന്നുണ്ട്. റാബിയയുടെ ചലന സംഘടനയെക്കുറിച്ചുള്ള വിവരവും സൈറ്റില്‍ നിന്നും ലഭിക്കും.
നവംബര്‍ ഏഴ് ചൊവാഴ്ച റാബിയയുടെ വെള്ളിലക്കാട്ടെ വസതിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാക്ഷരതാ കോ-ഓര്‍ഡിനേറ്റര്‍ സൈറ്റ് ഉദ്ഘാടനം ചെയ്തു. സൈബര്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും റോളക്സ് ഇന്‍ഫര്‍മേഷ്യലും സൗജന്യമായാണ് സൈറ്റ് തയാറാക്കിയിട്ടുള്ളത്.












Click it and Unblock the Notifications