വിഷമദ്യക്കേസിലെ പ്രതി സ്റേഷനില്‍ തൂങ്ങിമരിച്ചു
പുല്‍പ്പള്ളി : വ്യാജമദ്യം കൈവശം വച്ചതിന് പൊലീസ് അറസ്റ് ചെയ്ത് ലോക്കപ്പിലാക്കിയ പ്രതി തൂങ്ങിമരിച്ചു.
കഴിഞ്ഞ ദിവസം 25 പാക്കറ്റ് ചാരായവുമായി പുല്‍പ്പള്ളിയില്‍ നിന്നും പൊലീസ് പിടികൂടിയ മാണിയാണ് നവംബര്‍ എട്ട് ബുധനാഴ്ച രാവിലെ പൊലീസ് സ്റേഷനില്‍ തൂങ്ങിമരിച്ചത്. പൊലീസുകാര്‍ ശ്രമിച്ചിട്ടും ഇയാളെ തടയാനായില്ലെന്ന് പറയപ്പെടുന്നു.
സംഭവത്തോടനുബന്ധിച്ച് ഒരു സബ് ഇന്‍സ്പെക്ടറുള്‍പ്പടെ ആറ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.മാണിയെ പൊലീസ് മൃഗീയമായി മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നെന്ന് ആരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി സ്റേഷന് മുന്നില്‍ ധര്‍ണ നടത്തി.












Click it and Unblock the Notifications