കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ് ബുഷ് അടുത്ത അമേരിക്കന്‍ പ്രസിഡണ്ട്

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ അംഗമായ ജോര്‍ജ് ഡബ്ലിയു. ബുഷ് അടുത്ത അമേരിക്കന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 7 ചൊവാഴ്ച നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ 271 വോട്ടുകള്‍ക്ക് അര്‍ഹത നേടിയതോടെയാണ് ബുഷ് പ്രസിഡണ്ടാകുമെന്നുറപ്പായത്.

25 വോട്ടുകളുള്ള ഫ്ലോറിഡയിലെ ഫലം വരുന്നതിനു മുമ്പ് ബുഷിനും ഡമോക്രാറ്റ് അംഗമായ അല്‍ ഗോറിനും യഥാക്രമം 246, 249 വോട്ടുകളുടെ അര്‍ഹതയാണുണ്ടായിരുന്നത്. ഫ്ലോറിഡയിലെ 25 വോട്ടുകള്‍ക്കും ബുഷ് അര്‍ഹത നേടിയതോടെ കേവല ഭൂരിപക്ഷമായ 270 മറി കടക്കാന്‍ ബുഷിന് സാധിച്ചു.

അമേരിക്കയിലെ 50 സ്റേറ്റുകളിലെ 538 പ്രതിനിധികളാണ് യുഎസ് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുക. ഇതു പ്രകാരം കേവല ഭൂരിപക്ഷത്തിന് 270 സീറ്റുകളാണ് ആവശ്യമുള്ളത്.

ഇപ്പോഴത്തെ കക്ഷി നില പ്രകാരം 30 സ്റേറ്റുകളില്‍ ബുഷിനും 19 സ്റേറ്റുകളില്‍ ഗോറിനുമാണ് ഭൂരിപക്ഷം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X