Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കന്‍ പ്രസിഡണ്ട് ആരെന്ന് അവ്യക്തം

വാഷിംഗ്ടണ്‍: അടുത്ത അമേരിക്കന്‍ പ്രസിഡണ്ട് ആരാകുമെന്ന കാര്യത്തില്‍ അവ്യക്തത. നേരത്തെ ചില ടിവി നെറ്റ്വര്‍ക്കുകള്‍ നടത്തിയ കണക്കുകൂട്ടലുകളില്‍ റിപ്പബ്ലിക്കന്‍ അംഗം ജോര്‍ജ് ബുഷ് അടുത്ത പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

നിര്‍ണ്ണായകമായ ഫ്ലോറിഡ സ്റേറ്റിലെ 25 വോട്ടുകള്‍ കരസ്ഥമാക്കി കേവലഭൂരിപക്ഷത്തിനാവശ്യമായ 270 വോട്ടുകള്‍ ബുഷ് നേടി എന്നായിരുന്നു ടിവി നെറ്റ്വര്‍ക്കുകളുടെ വിലയിരുത്തല്‍.

എന്നാല്‍ സിഎന്‍എന്‍എന്നും ബിബിസിയും പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ ഫ്ലോറിഡയില്‍ 2000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷമേ ബുഷിന് ലഭിച്ചിട്ടുള്ളൂ എന്ന് പറയുന്നു. 50 ലക്ഷം പേരാണ് ഫ്ലോറിഡയില്‍ വോട്ടു ചെയ്തിട്ടുള്ളത്. സ്റേറ്റിലെ നിയമ പ്രകാരം ഭൂരിപക്ഷം ആകെ വോട്ടുചെയ്തതതിന്റെ ഒരു ശതമാനത്തിന്റെ പകുതിയിലും കുറവാണെങ്കില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തേണ്ടതുണ്ട്. ഇതുപ്രകാരം വീണ്ടും വോട്ടെണ്ണാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു.

ഫ്ലോറിഡയിലെ 99.9 ശതമാനം വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ ബുഷ് 28,98,508ഉം എതിര്‍സ്ഥാനാര്‍ത്ഥി ഡമോക്രാറ്റിക് അംഗം അല്‍ ഗോര്‍ 28,97,939ഉം വോട്ടുകള്‍ നേടിയെന്ന് റോയിറ്റേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 2,300ഓളം പോസ്റല്‍ വോട്ടുകള്‍ 10 ദിവസത്തിനു ശേഷമേ എണ്ണുകയുള്ളൂവെന്നും ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.

ബ്രൊവാര്‍ഡ്, പാംബീച്ച് എന്നീ കൗണ്ടികളിലെ വോട്ടുകള്‍ കൂടി എണ്ണുമ്പോള്‍ ഫ്ലോറിഡയിലെ ഫലം ഇനിയും മാറിമറിഞ്ഞേക്കുമെന്ന് അസോസിയേറ്റഡ് പ്രസ് ഏജന്‍സിയും റിപ്പോര്‍ട്ടു ചെയ്യുന്നു.

വിജയത്തില്‍ ബുഷിനെ അനുമോദിച്ച ഗോര്‍ പിന്നീട് തന്റെ പരാജയസമ്മതം പിന്‍വലിച്ചതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ഫ്ലോറിഡയിലെ 25 വോട്ടുകള്‍ നേടുകയാണെങ്കില്‍ അമേരിക്കയിലെ 43-ാമത്തെ പ്രസിഡണ്ടാകും ബുഷ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+