പാമോയില്‍ നിരോധിക്കുന്നത് കൊണ്ട് ഗുണമുണ്ടാവില്ലെന്ന്
കൊച്ചി: പാമോയില്‍ ഇറക്കുമതിയും ഉപയോഗവും നിരോധിക്കുന്നത് വെളിച്ചെണ്ണയുടെ വില ഉയര്‍ത്തില്ലെന്ന് കേരള സ്റ്റേറ്റ് എഡിബിള്‍ ഓയില്‍ ഡീലേഴ്സ് അസോസിയേഷന്‍. പാമോയില്‍ നിരോധിക്കുന്നത്് ഉപഭോക്താക്കളുടെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുകയേയുള്ളൂവെന്നും അസോസിയേഷന്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സി ഐ ഫ്രാന്‍സിസ് നവംബര്‍ ഒമ്പത് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
കൊപ്രാ യഥാര്‍ത്ഥവിലയിലും കുറച്ച് നാഫെഡ് മില്ലുകള്‍ക്ക് വിതരണം ചെയ്യുന്നാണ് വെളിച്ചെണ്ണയുടെ വില കുറയാന്‍ കാരണമെന്ന് ഫ്രാന്‍സിസ് പറഞ്ഞു. പാമോലിന്‍ ഇറക്കുമതിയും വെളിച്ചെണ്ണയുടെ വിലക്കുറവും തമ്മില്‍ ബന്ധമൊന്നുമില്ല.
പാമോയില്‍ ഇറക്കുമതി നിരോധിച്ചാല്‍ ഉപഭോക്താക്കള്‍ സണ്‍ഫ്ലവര്‍ ഓയില്‍, സോയാന്‍ബീന്‍ ഓയില്‍ തുടങ്ങിയവ കൂടിയ വില നല്‍കി വാങ്ങേണ്ടി വരുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ആവശ്യമായ നയങ്ങള്‍ രൂപീകരിച്ച് നാളികേര ഉത്പാദകരെ സഹായിക്കണമെന്നും പാമോയില്‍ ഇറക്കുമതിയും വിതരണവും നിരോധിച്ച് ഉപഭോക്താക്കളുടെ മേല്‍ അധികഭാരം അടിച്ചേല്‍പിക്കരുതെന്നും അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications