Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതി: ഹൈക്കോടതികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്

ദില്ലി: അഴിമതിയുടെ പേരില്‍ നല്‍കുന്ന ശിക്ഷകള്‍ ഇളവു ചെയ്യുന്നതിനെതിരെ ഇന്ത്യയിലെ ഹൈക്കോടതികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്. ജീവിതത്തില്‍ അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതിനു പുറമെ ഇത്തരം വിധികള്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് അബദ്ധധാരണകള്‍ ഉയര്‍ത്തുമെന്നും സുപ്രീം കോടതി പറഞ്ഞു.

പൊതുജീവിതത്തില്‍ നിന്നും അഴിമതി പൂര്‍ണമായും തുടച്ചു നീക്കണമെങ്കില്‍ കഠിനമായ ശിക്ഷകള്‍ നല്‍കേണ്ടതുണ്ടെന്ന് സുപ്രീംകോടതി വിലയിരുത്തി.

ജസ്റിസുമാരായ കെ. തോമസും ആര്‍.പി. സേഥിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നവംബര്‍ ഒമ്പത് വ്യാഴാഴ്ച ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ബോംബെ ഹൈക്കോടതി നല്‍കിയ ശിക്ഷക്കെതിരെ ഒരു എഞ്ചിനീയര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവിട്ടത്.

ബോംബെയിലെ ഒരു കീഴ്ക്കോടതി എഞ്ചിനീയര്‍ക്ക് നല്‍കിയ ഒരു വര്‍ഷത്തെ കഠിനതടവും 10000 രൂപ പിഴയും ഒരു ദിവസത്തെ ജയില്‍ശിക്ഷയും 45000 രൂപ പിഴയുമാക്കി ഹൈക്കോടതി മാറ്റിയതിനെക്കുറിച്ചായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.

അഴിമതി നിരോധന നിയമത്തിന്റെ 5(2) വകുപ്പ് പ്രകാരം കൈക്കൂലി വാങ്ങിയതിനാണ് എഞ്ചിനീയര്‍ ശിക്ഷിക്കപ്പെട്ടത്. ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീംകോടതി കീഴ്ക്കോടതി നല്‍കിയ ശിക്ഷ വീണ്ടും നിലവില്‍ വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

5(2) വകുപ്പ് പ്രകാരം തന്നെ പരമാവധി ഏഴു വര്‍ഷത്തെ ശിക്ഷയേ ഇപ്പോള്‍ ലഭിക്കുന്നുള്ളൂ. അത് പിന്നെ എങ്ങിനെയാണ് ഹൈക്കോടതി ഒരു ദിവസത്തെ ശിക്ഷയാക്കി കുറയ്ക്കുക,-സുപ്രീം കോടതി ചോദിച്ചു. ശിക്ഷ കുറച്ച ഹൈക്കോടതിയുടെ നടപടി നിയമത്തിന്റെ സാധുതയെ വരെ ചോദ്യം ചെയ്തിരിക്കുകയാണന്ന് ഉത്തരവില്‍ പറഞ്ഞു.

ജയില്‍ശിക്ഷ കുറച്ച് പിഴ വര്‍ദ്ധിപ്പിച്ചുവെന്ന വാദത്തെയും സുപ്രീംകോടതി ഖണ്ഡിച്ചു. കൈക്കൂലിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ക്ക് പിഴയടക്കാനാവശ്യമായ പണം ഉണ്ടാക്കാനാണോ പ്രയാസം എന്ന് കോടതി ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+