പെട്രോളിയം വിലവര്‍ദ്ധന പിന്‍വലിക്കില്ല:മന്ത്രി
മുംബൈ: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധന പിന്‍വലിക്കില്ലന്ന് കേന്ദ്ര പെട്രോളിയം പാചക വാതക വകുപ്പുമന്ത്രി രാം നായിക് വ്യക്തമാക്കി.
അന്താരാഷ്ട്ര രംഗത്ത് പെട്രോളിയം ഇന്ധനത്തിന്റെ വില വര്‍ദ്ധിച്ചതു കാരണമാണ് സപ്തംബര്‍ 29 വെള്ളിയാഴ്ച മുതല്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില കൂട്ടിയതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ രൂപയുടെ വിലയിടിഞ്ഞതും വിലവര്‍ദ്ധനവിന് കാരണമായതായി അദ്ദേഹം പറഞ്ഞു. ഇതുകാരണം ക്രൂഡ് ഓയില്‍ സംഭരിക്കാന്‍ രാജ്യത്തിന് കഴിയാതായി.
രാജ്യത്ത് ഇന്ധനസംഭരണം വര്‍ദ്ധിപ്പിക്കാനായി മറ്റു വഴികള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ഇറാഖില്‍ ഇപ്പോള്‍ നടപ്പാക്കുന്ന ഭക്ഷണത്തിനു പകരം ഇന്ധനം പദ്ധതിയുടെ ആനുകൂല്യം തേടാന്‍ ഇന്ത്യ ഐക്യരാഷ്ട്രസഭയെ സമീപിക്കും. രാജ്യത്ത് കൂടുതല്‍ ഉല്പാദിപ്പിച്ചിരിക്കുന്ന ഗോതമ്പ് ഇറാഖിന് കൊടുത്ത് ഇന്ധനം വാങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.












Click it and Unblock the Notifications