ഗോവ: പരിക്കാര്‍ മന്ത്രിസഭ വിശ്വാസവോട്ട് നേടി
പനാജി: ഗോവയില്‍ മനോഹര്‍ പരിക്കാര്‍ നേതൃത്വം നല്‍കുന്ന ബിജെപി മന്ത്രിസഭ വിശ്വാസവോട്ട് നേടി. വിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിനായി പ്രത്യേകം വിളിച്ചു ചേര്‍ത്ത നിയമസഭാ സമ്മേളനത്തിലാണ് പരിക്കാര്‍ മന്ത്രിസഭ വിശ്വാസവോട്ട് നേടിയത്.
40 അംഗങ്ങളുള്ള നിയമസഭ ശബ്ദവോട്ടോടെയാണ് പരിക്കാര്‍ മന്ത്രിസഭയിലുള്ള വിശ്വാസം രേഖപ്പെടുത്തിയത്.
ഒക്ടോബര്‍ 24ന് ചൊവാഴ്ച ഫ്രാന്‍സിസ്കോ സര്‍ഡീന രാജി വെച്ചതിനെ തുടര്‍ന്നാണ് പരിക്കാര്‍ മുഖ്യമന്ത്രിയായത്. നവംബര്‍ 15നുള്ളില്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടണമെന്ന് പരിക്കാറിനോട് ഗവര്‍ണര്‍ മുഹമ്മദ് ഫസല്‍ ആവശ്യപ്പെട്ടിരുന്നു.
17 വര്‍ഷം മുമ്പ് ഗോവയില്‍ രൂപീകൃതമായ ബിജെപി ആദ്യമായാണ് ഭരണ നേതൃത്വത്തിലെത്തുന്നത്.












Click it and Unblock the Notifications