നിത്യാനന്ദസ്വാമി ഉത്തരാഞ്ചല്‍ മുഖ്യമന്ത്രി
ഡെറാഡൂണ്‍: നവംബര്‍ എട്ട് ബുധനാഴ്ച അര്‍ധരാത്രിക്കു ശേഷം നിലവില്‍ വന്ന ഉത്തരാഞ്ചല്‍ സംസ്ഥാനത്തില്‍ ബിജെപിയുടെ നിത്യാനന്ദസ്വാമി പ്രഥമ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
മുഖ്യമന്ത്രി മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ നവംബര്‍ ഒമ്പത് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം നടക്കും.
ബുധനാഴ്ച വൈകീട്ട് ഡെറാഡൂണിലെ എംഎല്‍എ ഹോസ്റലില്‍ കേന്ദ്രനിരീക്ഷകന്‍ പി.എല്‍.ഖാണ്ഡേല്‍വാളിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ബിജെപി എംഎല്‍എമാരുടെ യോഗം സ്വാമിയെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.
രാജ്യത്തെ 27ാമത്തെ സംസ്ഥാനമാണ് ഉത്തരാഞ്ചല്‍. സുര്‍ജിത് സിംഹ് ബര്‍ണാലയാണ് ഉത്തരാഞ്ചല്‍ ഗവര്‍ണര്‍. ഉത്തരാഞ്ചല്‍ ഹൈക്കോടതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് നൈനിറ്റാളില്‍ നടക്കും.












Click it and Unblock the Notifications