വള്ളത്തോളിന്റെ മകന്‍ അന്തരിച്ചു
ചെറുതുരുത്തി: മഹാകവി വള്ളത്തോള്‍ നാരായണമോനോന്റെ മകനും സ്വാതന്ത്യ്ര സമര സേനാനിയുമായ സി.അച്യുതക്കുറുപ്പ് (89) അന്തരിച്ചു. നവംബര്‍ ഒമ്പത് വ്യാഴാഴ്ച രാവിലെ ചെറുതുരുത്തിയിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം.
ദീര്‍ഘകാലം കേരളകലാമണ്ഡലത്തിന്റെ ഭരണസമിതികളില്‍ അംഗമായിരുന്നു. സ്വാതന്ത്യ്രസമരത്തില്‍ സജീവമായിയുന്ന ഇദ്ദേഹം ഉപ്പു സത്യഗ്രഹത്തില്‍ പങ്കെടുത്തിരുന്നു.
തങ്കമ്മയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. സംസ്കാരം വ്യാഴാഴ്ച രാത്രി ഭാരതപ്പുഴയോരത്ത് നടക്കും.
മഹാകവി വള്ളത്തോളിന്റെ 122-ാം ജന്മദിനത്തിലായിരുന്നു മകന്റെ വിയോഗം.












Click it and Unblock the Notifications