ബി ജെ പി പിന്തുണ: മാണി ഗ്രൂപ്പിന് പ്രസിഡന്റ് സ്ഥാനം
പത്തനംതിട്ട: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ബി ജെ പി യുമായുള്ള ബാന്ധവത്തിന് പുതിയ ഉദാഹരണം. ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിച്ചിരിക്കുന്ന പത്തനംതിട്ട ജില്ലയില്‍ തന്നെയാണ് ഇതും.
പത്തനംതിട്ടയിലെ നാരങ്ങാനം ഗ്രാമപഞ്ചായത്തില്‍ ബി ജെ പി പിന്തുണയോടെ മാണി ഗ്രൂപ്പ് അംഗം പ്രസിഡന്റായി. നേരത്തേ ബി ജെ പി സഹായത്തോടെ സി പി എം പ്രസിഡന്റ് പദത്തിലേറുകയും പിന്നീട് രാജി വയ്ക്കുകയും ചെയ്ത ഗ്രാമപഞ്ചായത്താണ് നാരങ്ങാനം.
നവംബര്‍ എട്ട് ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പ് അംഗം ലിസി ശാമുവേല്‍ പ്രസിഡന്റായി. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബി ജെ പി പിന്തുണച്ചത് ഇടതുമുന്നണിയിലെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ സരസമ്മ ടീച്ചറെയായിരുന്നു. എന്നാല്‍ ബി ജെ പി പിന്തുണയോടെ വിജയിച്ചതിനാല്‍ അവര്‍ സ്ഥാനമേല്ക്കാല് വിസമ്മതിച്ചു.
പത്തനംതിട്ട ജില്ലയില്‍ ബി ജെ പി യുടെ സഹായത്തോടെ മാണി ഗ്രൂപ്പിനു ലഭിക്കുന്ന നാലാമത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമാണ് നാരങ്ങാനത്തേത്.
തിരഞ്ഞെടുപ്പിനു ശേഷം കോഴഞ്ചേരി , പെരിങ്ങര, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തുകളിലാണ് യു ഡി എഫിന് ഭൂരിപക്ഷമില്ലാതിരുന്നിട്ടും മാണി ഗ്രൂപ്പ് ബി ജെ പി സഹായത്തോടെ പഞ്ചായത്ത് ഭരണം നടത്തുന്നത്. തിരുവല്ല നഗരസഭയില്‍ ചെയര്മാന് സഥാനവും ബി ജെ പി സഹായത്തോടെ മാണി ഗ്രൂപ്പിനാണ്.
നാരങ്ങാനം പഞ്ചായത്തില്‍ പത്തംഗങ്ങളാണുള്ളത്. യു ഡി എഫിനും എല്‍ ഡി എഫിനും നാല് വീതവും ബി ജെ പിക്ക് രണ്ടും. യു ഡി എഫില്‍ മാണി ഗ്രൂപ്പിന് ഒരംഗമാണുള്ളത്.
ബുധനാഴ്ച തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ലിസി ശാമുവേലിന് ആറ് വോട്ടും എതിര്‍ത്ത സി പി എമ്മിലെ റോസമ്മ രാജന് നാലു വോട്ടും ലഭിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബി ജെ പി പിന്തുണച്ചത് ഇടതുമുന്നണിയിലെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി സരസമ്മ ടീച്ചറെയായിരുന്നു. സരസമ്മ ടീച്ചര്‍ക്ക് ആറ് വോട്ട് ലഭിച്ചു.
കഴിഞ്ഞ തവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കായിരുന്നു ബി ജെ പി പിന്തുണ. എന്നാല്‍ പിന്നീട് സി പി എമ്മിന്റെയും ജോസഫ് ഗ്രൂപ്പിന്റെയും തീരുമാനപ്രകാരം ഇവര്‍ രാജി വയ്ക്കുകയായിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications