ബാറില്‍ നിന്നിറങ്ങിയ ആള്‍ മരിച്ചു
കൊച്ചി: ബാറിനു മുന്നില്‍ അവശനിലയില്‍ കാണപ്പെട്ട ആള്‍ ആശുപത്രിയില്‍ മരിച്ചു. പറവൂര്‍ കിഴക്കേപ്രം കൊതുവടിപ്പറമ്പ് കാരക്കാട്ടുവീട്ടില്‍ കെ.എന്‍.ഹരിഹരന്‍(48) ആണ് മരിച്ചത്.
പറവൂര്‍ ചേന്ദമംഗലം കവലയില്‍ പാലസ് ബാറിനു മുന്നില്‍ അവശനിലയില്‍ കാണപ്പെട്ട ഹരിഹരനെ ഡോണ്‍ ബോസ്കോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ബാറില്‍ പരിശോധന നടത്തിയ പൊലീസും എക്സൈസും ചേര്‍ന്ന് മദ്യസാമ്പിള്‍ പരിശോധനയ്ക്കെടുത്തു. ഗോള്‍ഡന്‍ പാലസില്‍ നിന്ന് ഹരിഹരന്‍ മദ്യപിച്ചതായി പറയപ്പെടുന്നു. പോസ്റുമോര്‍ട്ടത്തിനു ശേഷമേ ഇതു സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു.
മരിച്ച ഹരിഹരന്‍ ഇന്റീരിയര്‍ ഡെക്കറേഷന്‍ ആര്‍ട്ടിസ്റാണ്. രാധയാണ് ഭാര്യ. രഞ്ജിത് കുമാര്‍, രജിത എന്നിവര്‍ മക്കളാണ്.
കോണ്‍ഗ്രസ് നേതാവ് കെ.പി.ധനപാലന്റെ ജ്യേഷ്ഠന്‍ കെ.പി.സോമന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോള്‍ഡന്‍ പാലസ് ബാര്‍.












Click it and Unblock the Notifications