ലോകായുക്തിനെതിരെ ഹൈക്കോടതിയില്‍ പോവും: ജോണ്‍
കൊച്ചി: ലോകായുക്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും ജനാധിപത്യവേദി സംസ്ഥാന സെക്രട്ടറിയുമായ എം.എ. ജോണ്‍. ജനങ്ങളെ വഞ്ചിക്കുന്ന ഈ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയില്‍ പോവുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി പൂര്‍ണമായി തെളിയിച്ചാലും ശിക്ഷിക്കാല്‍ ലോകായുക്തിന് അധികാരമില്ലാത്ത കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം പരാതിക്കാരനെ ശിക്ഷിക്കാന്‍ അധികാരവുമുണ്ട് - എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
എം.എല്‍.എ, മന്ത്രി എന്നിവരെ വിചാരണ ചെയ്യാന്‍ ലോകായുക്തിന് അധികാരമില്ല. സ്വന്തം അന്വേഷണം തുടങ്ങാനുള്ള അധികാരവും ഇല്ല. പൊതുതാല്പര്യ കാര്യങ്ങള്‍ ഹരജികളായി മുന്നിലെത്തുന്നതുവരെ കണ്ടില്ലെന്ന് നടിക്കാനേ ലോകായുക്തിന് കഴിയുകയുള്ളൂ. പെന്‍ഷന്‍ കാര്യത്തില്‍ മാത്രമാണ് ലോകായുക്ത് ഇപ്പോള്‍ ഫലപ്രദമായി ഇടപെടുന്നത് - ജോണ്‍ പറഞ്ഞു.
ഭരണപക്ഷവും പ്രതിപക്ഷവും ഒരേ പോലെ അഴിമതിക്കാര്‍ക്ക് സംരക്ഷണം നല്‍കുകയാണെന്ന് ജോണ്‍ ആരോപിച്ചു. ഉന്നതങ്ങളിലെ അഴിമതിക്കെതിരെ ഫലപ്രദമാകുമായിരുന്ന ഈ സംവിധാനത്തെ ഇത്രയും നശിപ്പിച്ചതില്‍ ഭരണകക്ഷിയും പ്രതിപക്ഷവും ഒരു പോലെ കുറ്റക്കാരാണ്.












Click it and Unblock the Notifications