നാല്പാടി വാസു വധം:വിധി വെള്ളിയാഴ്ച
തലശേരി: കേരളരാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച നാല്പാടി വാസു വധക്കേസില്‍ നവംബര്‍ പത്ത് വെള്ളിയാഴ്ച തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും.
കേസിലെ പ്രതികളില്‍ കണ്ണൂര്‍ എം എല്‍ എ യും ഡി സി സി (ഐ) പ്രസിഡന്റുമായ കെ.സുധാകരനും ഉള്‍പ്പെടുന്നു.നീണ്ട നാളത്തെ നിയമയുദ്ധത്തിനൊടുവിലാണ് തലശേരി കോടതി ഈ കേസില്‍ വെള്ളിയാഴ്ച വിധി പറയുന്നത്.
1993 മാര്‍ച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മട്ടന്നൂരിനടുത്ത പുലയങ്ങോട്ടെ സി പി എം ഇടവേലി ബ്രാഞ്ച് അംഗവും ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്ന നാല്പാടി വാസു കോണ്‍ഗ്രസ് (ഐ) ജില്ലാ പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജാഥ നടക്കുന്നതിനിടയില്‍ വെടിയേറ്റു മരിക്കുകയായിരുന്നു.
പൊലീസ് കോണ്‍സ്റ്റബിളും സുധാകരന് എംഎല് എയുടെ ഗണ്‍മാനുമായിരുന്ന മാടപ്പള്ളക്കുന്നേല് ജോണ്‍ ജോസഫ് ആണ് കേസിലെ ഒന്നാം പ്രതി. കെ.സുധാകരന് എം എല്‍ എ കേസില്‍ 12-ാം പ്രതിയാണ്. കേസില്‍ പ്രതിയായിരുന്ന കാഞ്ഞിരത്തേന് പുതിയവീട്ടില്‍ സജിത്ലാല്‍ എന്ന കെ എസ് യു നേതാവ് പിന്നീട് രാഷ്ട്രീയ പ്രതിയോഗികളാല് കൊല്ലപ്പെട്ടിരുന്നു.
വലിയപുനത്തില്‍ ഖാലിദ്, തടത്തില്‍ ജോഷി, പുത്തന്‍പറമ്പില്‍ ജിമ്മി ജോസഫ്, വാളവളപ്പില് ദാസന്, ഇരിങ്ങോളില്‍ ഇ എം ബേബി, കുവേല് പ്രമോദ്, മാറോളി പ്രശാന്ത് ബാബു, പുത്തന്‍തറ കെ സി വിജയന് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications