Get Updates
Get notified of breaking news, exclusive insights, and must-see stories!

നവാബിന്റെ ഹര്‍ജിയിന്മേല്‍ കോടതി നടപടികള്‍ നിര്‍ത്തുന്നു

കൊച്ചി: കോണ്‍ഗ്രസ് നേതാവ് കെ . കരുണാകരനെതിരേ നവാബ് രാജേന്ദ്രന്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയിന്മേലുള്ള നടപടികള്‍ അവസാനിപ്പിക്കാന്‍ കോടതി തീരുമാനിച്ചു. നവംബര്‍ ഒമ്പത് വ്യാഴാഴ്ച ആക്ടിംഗ് ചീഫ് ജസ്റ്റീസ് കെ.കെ. ഉഷ, ജസ്റ്റീസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്.

കെ.കരുണാകരന്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്നും ഇക്കാര്യത്തെക്കുറിച്ച് സി ബി ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നവാബ് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതി നടപടികള്‍ അവസാനിപ്പിക്കുന്നത്.

കരുണാകരന്റെ സ്വത്തിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. കരുണാകരനെതിരേയുള്ള നവാബിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇതു സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് നവംബര്‍ 17 ന് തൃശൂര്‍ ആസ്ഥാനമായി സ്ഥാപിച്ചിട്ടുള്ള പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.

അപ്പീല്‍ സംബന്ധിച്ച അടുത്ത നടപടികള്‍ക്ക് പ്രത്യേക കോടതിയെ സമീപിക്കുവാന്‍ ഹൈക്കോടതി നവാബിന് നിര്‍ദ്ദേശം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+