ഭര്‍തൃപിതാവ് യുവതിയെ പീഡിപ്പിച്ചതായി പരാതി
തലശ്ശേരി : ബധിരയും മൂകയുമായ യുവതിയെ ഭര്‍തൃപിതാവ് പീഡിപ്പിച്ചതായി പരാതി.
ധര്‍മ്മടം ഒഴയില്‍ഭാഗം എന്‍.ഖാലിദാണ് മട്ടന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. മകനില്ലാത്ത തക്കം നോക്കി മദ്യപിച്ചെത്തിയ ഭര്‍തൃപിതാവ് യുവതിയെ അടുത്തുള്ള കശുമാവിന്‍ തോട്ടത്തില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
ഏപ്രില്‍ 25നാണ്് സംഭവം നടന്നത്. സംഭവം നടന്നയുടനെ ഭര്‍ത്താവിനോട് യുവതി കാര്യങ്ങള്‍ പറയുകയും അടുത്ത ദിവസം തന്നെ യുവതിയെ സ്വന്തം വീട്ടില്‍ കൊണ്ടുചെന്നാക്കുകയും ചെയ്തു.












Click it and Unblock the Notifications