Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്ട് പട്ടിണി മരണം

പാലക്കാട്: പട്ടിണി മൂലം പാലക്കാട് ജില്ലയില്‍ ഒരു സ്ത്രീ മരിച്ചു. പാലക്കാട് പുതുപ്പരിയാരം തെക്കേപ്പറമ്പില്‍ കുഞ്ചുവിന്റെ മകള്‍ ശാന്തയാണ് പട്ടിണിയും രോഗവും മൂലം മരിച്ചത്. ഹൃദ്രോഗിയായിരുന്ന ശാന്തയ്ക്ക് ആവശ്യത്തിന് ചികിത്സയും ഭക്ഷണവും ലഭിച്ചിരുന്നില്ല.

മരിക്കുന്നതിന് മുമ്പ് മൂന്നു ദിവസം ഇവര്‍ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന് ശാന്തയുടെ അച്ഛന്‍ കുഞ്ചു ഒരു ടി വി ചാനലിനോട് പറഞ്ഞു. കൂലിപ്പണിക്കാരനായിരുന്ന കുഞ്ചുവാണ് കുടുംബം പുലര്‍ത്തുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാള്‍ക്കും അസുഖമായതിനെത്തുടര്‍ന്ന് പണിയ്ക്കു പോയിരുന്നില്ല. അതിനാല്‍ വീട്ടില്‍ ഭക്ഷ്യവസ്തുക്കളൊന്നുമുണ്ടായിരുന്നില്ലത്രെ.

ഒമ്പതംഗങ്ങളുള്ള കുഞ്ചുവിന്റെ കുടുംബം ഇപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെയാണ് കഴിയുന്നത്. പാലക്കാട്ടെ പല തൊഴിലാളി കുടുംബങ്ങളിലും പട്ടിണി പുകയുന്നതായി റിപ്പോര്‍ട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+