ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്
തൃശ്ശൂര്‍ : പുതുക്കാട് സ്റേഷന് സമീപം മലബാര്‍ എക്സ്പ്രസും ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്കേറ്റു.
നവംബര്‍ എട്ട് വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ഏകദേശം നാല് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഷണ്ടിംഗിനിടെ കപ്ലിംഗ് വേര്‍പെട്ട് പുറകോട്ട് നീങ്ങിയ ചരക്ക് വണ്ടിയാണ് മലബാര്‍ എക്സ്പ്രസില്‍ ഇടിച്ചത്.
മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മലബാര്‍ എക്സ്പ്രസിലെ ഡ്രൈവര്‍ ചരക്ക് വണ്ടി എതിരെ വരുന്നത് കണ്ട് വേഗത കുറച്ചതിനാല്‍ വലിയ അപകടം ഒഴിവായി. അപകടത്തില്‍ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. ഇവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു.












Click it and Unblock the Notifications