Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്: ജഡ്ജ് വാദം കേള്‍ക്കുന്നു

ഫ്ലോറിഡ: ഫ്ലോറിഡയിലെ പടിഞ്ഞാറന്‍ പാം ബീച്ച് കൗണ്ടിയിലെ വോട്ടെടുപ്പില്‍ കൃത്രിമം നടന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് അടുത്ത അമേരിക്കന്‍ പ്രസിഡണ്ട് ആരാകുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു.

അതേ സമയം പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ അല്‍ ഗോറിന്റെ ഡെമോക്രാറ്റ് അനുയായികള്‍ ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ച് ഫ്ലോറിഡയിലെ ഫെഡറല്‍ ജഡ്ജ് നവംബര്‍ ഒമ്പത് വ്യാഴാഴ്ച തന്നെ വാദം കേള്‍ക്കുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു.

ചില ബാലറ്റുപേപ്പറുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ചിലവ വിശ്വസിക്കാന്‍ പറ്റാത്തവയാണെന്നും ഉള്ള ആരോപണത്തിനിടയിലാണ് നവംബര്‍ ഒമ്പതിന് വ്യാഴാഴ്ച ഫ്ലോറിഡയില്‍ വീണ്ടും വോട്ടെണ്ണല്‍ തുടങ്ങിയത്. അല്‍ഗോറിന്റെ അനുകൂലികളായ ഡെമോക്രാറ്റ് അംഗങ്ങളാണ് ഈ ആരോപണം ഉയര്‍ത്തിയത്. വോട്ടര്‍മാരെ തടഞ്ഞു നിര്‍ത്തുകയും ആയിരത്തോളം ബാലറ്റു പേപ്പറുകള്‍ അസാധുവാക്കുകയും ചെയ്തിട്ടുണ്ടെന്ന് അവര്‍ ആരോപിക്കുന്നു.

അതേ സമയം വോട്ടെണ്ണല്‍ പുരോഗമിക്കവെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ജോര്‍ജ് ഡബ്ലിയു. ബുഷിന് 830 വോട്ടുകളുടെ ലീഡുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

പാം ബിച്ച്, ഓസിയോള എന്നീ കൗണ്ടികളിലെ ആയിരത്തോളം ബാലറ്റുകള്‍ അസാധുവാക്കിയെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി അഭിഭാഷകരും അനുകൂലികളും ആരോപിക്കുന്നത്. അതു പോലെ പാം ബീച്ച് കൗണ്ടിയില്‍ ബാലറ്റുകള്‍ ക്രമീകരിച്ചതിലും ഡെമോക്രാറ്റിക് പാര്‍ട്ടി വക്താക്കള്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+