പ്രസാദയ്ക്ക് ഗുജറാത്തില്‍ നിന്നു പിന്തുണ
അഹമ്മദാബാദ്: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സോണിയാഗാന്ധിക്കെതിരേ മത്സരിക്കുന്ന ജിതേന്ദ്ര പ്രസാദയ്ക്ക് ഗുജറാത്തില്‍ നിന്ന് പിന്തുണ. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഛബില്‍ദാസ് മേത്തയാണ് പ്രസാദയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
സോണിയയെ എതിര്‍ക്കാനുള്ള പ്രസാദയുടെ തീരുമാനത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്ന ആദ്യത്തെ മുതിര്‍ന്ന നേതാവാണ് മേത്ത.
ഒരാള്‍ നെഹ്രു കുടുംബത്തിലെ അംഗമായാല്‍ അയാളെ എതിര്‍ക്കാന്‍ പാടില്ലെന്ന നിലപാടിനോട് തനിക്ക് യോജിക്കാനാവില്ലെന്ന് മേത്ത പ്രസ്താവിച്ചു.
മാത്രമല്ല, സോണിയക്ക് കോണ്‍ഗ്രസിനെ വിജയത്തിലേക്കു നയിക്കാനാവില്ലെന്നും മേത്ത അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications