ജാര്‍ഖണ്ഡ് : ബി ജെ പി ക്ക് കേവലഭൂരിപക്ഷമെന്ന്
ദുംക(ബിഹാര്‍): പുതിയതായി രൂപീകരിക്കപ്പെട്ട ജാര്‍ഖണ്ഡ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്ക് കേവലഭൂരിപക്ഷമുണ്ടെന്ന് ബി ജെ പി. മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ബാബുലാല്‍ മറാണ്ടി നവംബര്‍ പത്ത് വെള്ളിയാഴ്ച വാര്‍ത്താലേഖകരെ അറിയിച്ചതാണിത്. ദേശീയ ജനാധിപത്യ സഖ്യംതന്നെ ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മറാണ്ടി ഉറപ്പിച്ചു പറഞ്ഞു.
81 അംഗ നിയമസഭയില്‍ തങ്ങള്‍ക്ക് 45 എംഎല്‍ എ മാരുടെ പിന്തുണയുണ്ടെന്ന് മറാണ്ടി പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 41 പേരുടെ പിന്തുണ മതിയാകും.
മുഖ്യമന്ത്രി സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ചു സഖ്യം വിട്ട ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തിരിച്ചു വന്ന് ബി ജെ പി നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ പങ്കാളിയാകണമെന്ന് മറാണ്ടി ആവശ്യപ്പെട്ടു. ജെ എം എമ്മിന്റെ വിട്ടു പോകല്‍ ജേനാഭിലാക്ഷങ്ങള്‍ക്കെതിരാണെന്നും മറാണ്ടി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications