കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമാരനെ വീണ്ടും ദൂതനാക്കാന്‍ ശ്രമം

  • By Staff
Google Oneindia Malayalam News

ചെന്നൈ: തമിഴ് ദേശീയ നേതാവ് പി.നെടുമാരനെയും കൂട്ടരെയും വീരപ്പന്റെ അടുത്തേക്ക് വീണ്ടും ദൂതന്മാരായി അയക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്കുമാറിന്റെ മക്കള്‍ നവംബര്‍ ഒമ്പത് വ്യാഴാഴ്ച തമിഴ് മാനില കോണ്‍ഗ്രസ് നേതാവ് ജി.കെ.മൂപ്പനാരെ കണ്ട് ചര്‍ച്ച നടത്തി.

ടിഎംസി നേതാവും തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ എസ്.ആര്‍.ബാരസുബ്രഹ്മണ്യം നവംബര്‍ ഏഴ് ചൊവാഴ്ച രാജ്യദ്രോഹിയെന്നു വിളിച്ചതിനെത്തുടര്‍ന്ന് നെടുമാരന്‍ മോചനദൗത്യം ഉപേക്ഷിച്ച സാഹചര്യത്തിലാണ് രാജ്കുമാറിന്റെ മക്കള്‍ മൂപ്പനാരെ കണ്ടത്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ അനുഗ്രഹം വാങ്ങാനാണ് മൂപ്പനാരെ കണ്ടതെന്നാണ് രാജ്കുമാറിന്റെ മകന്‍ രാഘവേന്ദ്ര രാജ്കുമാര്‍ വാര്‍ത്താലേഖകരോട് പറഞ്ഞത്.

അതിനിടെ ദൗത്യം തുടരണമെന്നാവശ്യപ്പെട്ട് സിനിമാതാരം രജനീകാന്തും പിഎംകെ നേതാവ് ഡോ.രാംദാസും നെടുമാരനുമായി ടെലിഫോണില്‍ സംഭാഷണം നടത്തി. എന്നാല്‍ ഇനി കാട്ടിലേക്കില്ലെന്ന നിലപാടില്‍ നെടുമാരന്‍ ഉറച്ചുനില്ക്കുകയാണ്.

അതിനിടെ ബന്ദിപ്രശ്നം തമിഴ്നാട് നിയമസഭ നവംബര്‍ 13 തിങ്കളാഴ്ച ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍ ടി.ആര്‍.പളനിവേല്‍ അറിയിച്ചു. സുഖമില്ലാത്തതിനാല്‍ വിശ്രമിക്കുന്ന മുഖ്യമന്ത്രി കരുണാനിധിയുടെ അഭാവത്തില്‍ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ചര്‍ച്ച മാറ്റിവെക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X