ന്യൂനപക്ഷ വിരുദ്ധ പരിവേഷം മാറ്റാന്‍ ആര്‍എസ്എസ് പദ്ധതി
ദില്ലി: ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന പരിവേഷം ഇല്ലാതാക്കാന്‍ ആര്‍എസ്എസ് പരിപാടി തയ്യാറാക്കുന്നു. വീടുവീടാന്തരം കയറിയിറങ്ങി തങ്ങള്‍ മുസ്ലിങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും എതിരല്ലെന്ന പ്രചരണം നടത്താനാണ് സംഘടന തീരുമാനിച്ചിട്ടുള്ളത്.
രാജ്യത്തിന്റെ താല്പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരെല്ലാം ഞങ്ങളുടെ സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഒരിക്കലും മുസ്ലി ങ്ങള്‍ക്കോ ക്രൈസ്തവര്‍ക്കോ എതിരല്ല - ദില്ലി ആര്‍എസ്എസ് സംഘ്ചാലക് സത്യനാരായണ്‍ ബന്‍സാല്‍ പറഞ്ഞു.
പരിപാടിയുടെ തുടക്കമെന്നോണം നവംബര്‍ 12ന് ഞായറാഴ്ച ദില്ലിയില്‍ ആര്‍എസ്എസ് വളണ്ടിയര്‍മാര്‍ ദേശീയോദ്ബോധന കാമ്പെയിന്‍ നടത്തും. ആര്‍എസ്എസ് വിരുദ്ധശക്തികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ 25 ലക്ഷം വീടുകളിലും അന്ന് വളണ്ടിയര്‍മാര്‍ കയറിയിറങ്ങും.
അതിനു ശേഷം രാജ്യത്തെ നാലു ലക്ഷത്തോളം ഗ്രാമങ്ങളിലേക്കും കാമ്പെയിന്‍ വ്യാപിപ്പിക്കും. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന കാലയളവിലാണ് ഈ കാമ്പെയിന്‍ നടക്കുക.












Click it and Unblock the Notifications