സ്കൂളില്‍ വെച്ച് വിദ്യാര്‍ത്ഥികളെ ആക്രമിച്ചവര്‍ അറസ്റില്‍
കിളിമാനൂര്‍: സ്കൂളില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ ആക്രമിച്ച രണ്ടു പേരെ പൊലീസ് അറസ്റു ചെയ്തു. കിളിമാനൂര്‍ മഹാദേവേശ്വരം സ്വദേശികളായ ശ്രീകാന്ത്, ഓട്ടോഡ്രൈവര്‍ ഷാജു എന്നിവരെയാണ് അറസ്റ് ചെയ്തത്.
കിളിമാനൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നവംബര്‍ ഒമ്പത് വ്യാഴാഴ്ചയായിരുന്നു അറസ്റിനാസ്പദമായ സംഭവം നടന്നത്. ഓട്ടോയിലെത്തിയ പ്രതികള്‍ സന്തോഷ്, നിജു എന്നീ പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നുവത്രെ.
ഷാജുവിന്റെ ഓട്ടോയിലാണ് അക്രമികള്‍ സ്കൂളിലെത്തിയതെന്ന് കരുതുന്നു. കിളിമാനൂര്‍ എസ്.ഐ. രാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അക്രമികളെ അറസ്റു ചെയ്തത്.












Click it and Unblock the Notifications