ബിജെപിയും മാണി ഗ്രൂപ്പും കരാറുണ്ടാക്കി
കോട്ടയം: ബിജെപിയും കേരള കോണ്‍ഗ്രസ്- മാണി ഗ്രൂപ്പും കോട്ടയം ജില്ലാ പഞ്ചായത്തില്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വിജയിപ്പിക്കുന്നതിന് സംയുക്തമായി കരാര്‍ എഴുതി തയ്യാറാക്കി.
കുറവിലങ്ങാട് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ബിജെപി പ്രവര്‍ത്തകയായ ടി.കെ.സന്ധ്യ മാണി ഗ്രൂപ്പിന്റെയും ബിജെപിയുടെയും സംയുക്ത സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിച്ചു വിജയിച്ചത്. സ്വതന്ത്രയായി ഉദയസൂര്യന് ചിഹ്നത്തില്‍ മത്സരിച്ച സന്ധ്യ ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ ഇരു കക്ഷികളുടേയും നിലപാടുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് കരാര്‍.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം സപ്തംബര്‍ 30നാണ് ഇരു വിഭാഗത്തെയും നേതാക്കള്‍ ചേര്‍ന്ന് കരാറൊപ്പിട്ടത്. മാണി ഗ്രൂപ്പിനു വേണ്ടി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.മാത്യു, കുറവിലങ്ങാട്ടു നിന്നുള്ള മുന്‍ ജില്ലാ പഞ്ചായത്തംഗം സണ്ണി തെക്കേടം എന്നിവരും ബിജെപിക്കു വേണ്ടി കോട്ടയം ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണ മേനോന്, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ജെ.തോമസ് എന്നിവരും ആണ് കരാറില്‍ ഒപ്പുവെച്ചത്. അവരവരുടെ ലെറ്റര്‍ പാഡില്‍ ഒപ്പുവെച്ച കരാര്‍ ഇരുവിഭാഗവും പരസ്പരം കൈമാറിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് സന്ധ്യയെ ബിജെപി ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications