സഹസ്രാബ്ദ ദിവ്യകാരുണ്യ കോണ്‍ഗ്രസ് തുടങ്ങി
കൊച്ചി : കേരള കത്തോലിക്ക സഭയുടെ സഹസ്രാബ്ദ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നവംബര്‍ 10 വെള്ളിയാഴ്ച ആരംഭിച്ചു.
സെന്റ് ആല്‍ബര്‍ട്സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന കോണ്‍ഗ്രസ് സീറോ മലബാര്‍ സഭാ മേജര്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സീറോമലബാര്‍ റീത്തില്‍ അദ്ദേഹത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി നടന്നു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനും വരാപ്പുഴ മെത്രാപ്പോലീത്തയുമായ ഡോ.ഡാനിയല്‍ അച്ചാരുപറമ്പില്‍ ഉള്‍പ്പടെയുള്ള 35 വൈദിക മേലധ്യക്ഷന്‍മാര്‍ ദിവ്യബലിക്ക് സഹകര്‍മികളായിരുന്നു.
ദിവ്യബലിക്ക് ശേഷം തിരുവനന്തപുരം രൂപതാ അദ്ധ്യക്ഷന്‍ ബിഷപ്പ് സൂസപാക്യം വചനപ്രഘോഷണം നടത്തി.ദിവ്യബലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മന്ത്രി പി.ജെ.ജോസഫ്, ജനപ്രതിനിധികള്‍,വിവിധ സാമൂഹ്യനേതാക്കള്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
നവംബര്‍ 12 ഞായറാഴ്ച കോണ്‍ഗ്രസ് സമാപിക്കും. ഡോ.ഡാനിയല്‍ അച്ചാരുപറമ്പിലും ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ബിഷപ്പ് ഡോ.ലൊറന്‍സോ ബാല്‍ദിസ്സേരിയും സമാപനദിവസം മുഖ്യകാര്‍മികത്വം നിര്‍വഹിക്കും. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ സമാപന ദിവസം മുഖ്യപ്രഭാഷണം നടത്തും.












Click it and Unblock the Notifications