ചേകന്നൂര്‍ കേസില്‍ ഇന്റര്‍പോളിന്റെ സഹായം തേടുന്നു
കൊച്ചി: ചേകന്നൂര്‍ മൗലവി കേസന്വേഷണത്തിന് സിബിഐ വീണ്ടും ഇന്റര്‍പോളിന്റെ സഹായം തേടും. കേസില്‍ പ്രതിസ്ഥാനത്തുള്ള നാലു പേര്‍ വിദേശത്താണെന്നുള്ളതാണ് ഇതിനു കാരണം.
വിദേശത്തുള്ള നാലു പേരെയും സിബിഐ ഇതുവരെ പ്രതികളാക്കിയിട്ടില്ല. പ്രതികളാണെന്നു സംശയിക്കപ്പെടുന്ന ഇവരെ വിദേശത്തു നിന്നു തന്നെ പിടികൂടാനാണ് ശ്രമം. ഇതിനാണ് ഇന്റര്‍പോളിന്റെ സഹായം തേടുന്നത്.
ഇന്റര്‍പോളിന്റെ സഹായം തേടാന്‍ തീരുമാനിച്ചുവെങ്കിലും പ്രതികളില്‍ മൂന്നു പേര്‍ കേരളത്തിലുള്ളതായി സിബിഐ സംശയിക്കുന്നു. ഈ സംശയം കേസന്വേഷണത്തിന്റെ ചുമതലയുള്ള സിബിഐ സൂപ്രണ്ട് സീമ അഗര്‍വാള്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്.












Click it and Unblock the Notifications