Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചനിയെ അന്വേഷണസംഘത്തിന് കൈമാറാന്‍ ഉത്തരവ്

പരവൂര്‍ : വിഷമദ്യക്കേസിലെ പ്രതി കൊച്ചനിയെ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് കൈമാറാന്‍ പരവൂര്‍ മുന്‍സിഫ് മജിസ്ട്രേട്ട് ഉത്തരവായി.

ചോദ്യം ചെയ്യുന്നതിനും തെളിവെടുക്കുന്നതിനുമായി പ്രതിയെ അന്വേഷണസംഘത്തിന് വിട്ട്കൊടുക്കണമെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഇതനുസരിച്ചാണ് കൊച്ചനിയെ ഏഴ് ദിവസത്തേക്ക് പ്രത്യേക അന്വേഷണസംഘത്തിന് വിട്ടുകൊടുക്കാന്‍ നവംബര്‍ ഒമ്പത് വ്യാഴാഴ്ച ഉത്തരവായത്.

പ്രതിക്ക് വൈദ്യസഹായം ആവശ്യമായി വന്നാല്‍ അതിനുള്ള സൗകര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. അന്വേഷണസംഘത്തിന്റെ കസ്റഡിയില്‍ ഉള്ള കാലയളവില്‍ പ്രതിക്ക് ശാരീരികമോ മാനസികമോ ആയ പീഡനങ്ങളുണ്ടാവരുതെന്നും കോടതി നിര്‍ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+