ജലസ്രോതസുകളെപ്പറ്റി ദേശീയശില്‍പശാല
കോഴിക്കോട്: ജലസ്രോതസുകളെപ്പറ്റി ദേശീയശില്‍പശാല കോഴിക്കോട്ട് നടത്തുന്നു. കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റും മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച് സെന്ററും സംയുക്തമായാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.
രണ്ടു ഘട്ടമായാണ് ശില്‍പശാല നടക്കുന്നത്. ഒന്നാം ഘട്ടം നവംബര്‍ 13 തിങ്കളാഴ്ച മുതല്‍ നവംബര്‍ 17 വരെ കോഴിക്കോട്ടും രണ്ടാം ഘട്ടം നവംബര്‍ 18 മുതല്‍ 25 വരെ മുംബൈ ഭാഭാ അറ്റോമിക് റിസര്‍ച് സെന്ററിലുമാണ് .
ഗവേഷണസ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നും ജലവിഭവ-വിനിയോഗ വിദഗ്ധര്‍ ശില്‍പശാലയില്‍ പങ്കെടുക്കും.












Click it and Unblock the Notifications