അച്ഛന് മകളെ വ്യഭിചരിപ്പിച്ചതായി കേസ്
ഹരിപ്പാട് : പ്രായപൂര്‍ത്തിയാകാത്ത മകളെ അച്ഛന് വന്ധ്യംകരണം നടത്തി എട്ട് വര്‍ഷത്തോളം പീഡിപ്പിക്കുകയും വ്യഭിചരിപ്പിച്ച് പണം വാങ്ങിയതിന്റെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നു.
ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര പൂപ്പള്ളില്‍ വിമുക്തഭടനായ സുകുമാരനാണ് ഈ ഹീനകൃത്യം ചെയ്തത്. ഇയാളെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരിക്കുകയാണ്.
പെണ്‍കുട്ടിക്ക് 11 വയസായിരുന്നപ്പോള്‍ സുകുമാരന്റെ അറിവോടെ അകന്ന ബന്ധുവായ സുരേഷ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. സുരേഷില്‍ നിന്ന് ഗര്‍ഭം ധരിച്ച പെണ്‍കുട്ടി ഇതാരോടും പറഞ്ഞില്ല. വളരെ നാള് കഴിഞ്ഞാണ് മകള്‍ക്ക് ഗര്‍ഭമുണ്ടെന്ന് അച്ഛനും അറിയുന്നത്. അതിനാല്‍ ഗര്‍ഭഛിദ്രവും നടന്നില്ല. പെണ്‍കുട്ടി പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാന്‍ പോലും സുകുമാരന്‍ അനുവദിച്ചില്ല.
പിന്നീട് സുകുമാരന്‍ സഹോദരി ദേവയാനിയുടെ വീട്ടില്‍ മകളെ കൊണ്ടു ചെന്നാക്കി. അവിടെ വച്ചും സുരേഷ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. വീണ്ടും ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കായംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിനും വന്ധ്യംകരണത്തിനും വിധേയയാക്കി. ഇവിടെയുള്ള ഡോക്ടര്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും സുകുമാരന്‍ വഴങ്ങിയില്ലത്രെ.
അച്ഛന്റെ സഹോദരിയുടെ വീട്ടില്‍ വച്ച് പലരും തന്നെ സ്ഥിരമായി ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്നും അവരുടെ കൈയില്‍ നിന്നും അച്ഛന് പണം വാങ്ങാറുണ്ടായിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അച്ഛന്റെ സഹോദരീ ഭര്‍ത്താവായ പ്രകാശന്, ആദ്യം തന്നെ ബലാത്സംഗം ചെയ്ത സുരേഷിന്റെ ചേട്ടന് സോമന് എന്നിവര്‍ സ്ഥിരമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.
ബിരുദപഠനത്തിന് കായംകുളം എംഎസ്എം കോളേജില്‍ ചേരുന്നത് വരെ അച്ഛനും മറ്റുള്ളവരും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. പെണ്‍കുട്ടിയുടെ ജനനം മുതല്‍ സുകുമാരനും ഭാര്യയും വേര്‍പെട്ട് താമസിക്കുകയായിരുന്നു. മകള്‍ തന്റേതല്ലെന്ന് സുകുമാരന്‍ സംശയമുണ്ടായിരുന്നു. ഇക്കാരണത്താലാണ് ഇവര്‍ പിണങ്ങിപ്പിരിഞ്ഞത്.
ബിരുദപരീക്ഷയുടെ സമയത്ത് നിവൃത്തികെട്ട പെണ്‍കുട്ടി അമ്മ താമസിക്കുന്ന വീട്ടില്‍ അഭയം തേടിയെത്തുകയായിരുന്നു. അമ്മയോടാണ് 10 വര്‍ഷത്തോളം നീണ്ട ക്രൂരതയുടെ കഥകള്‍ പെണ്‍കുട്ടി പറഞ്ഞത്.
ഒക്ടോബര്‍ 19ന് അമ്മ ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്കി. നവംബര്‍ ആറിന് ഡിജിപിയുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി ജിനദേവന് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.
അച്ഛന് സുകുമാരന്‍, സുരേഷ്, വിലാസിനി, രേഖ, ദേവയാനി, ഗര്‍ഭഛിദ്രവും വന്ധ്യംകരണവും നടത്തിയ കായംകുളം സ്വകാര്യ ആശുപത്രിയിലെ ഡോ.വാസുദേവന്‍, മോഹന്‍ദാസ്, സോമന്, കുട്ടന്‍പിള്ള, രവീന്ദ്രനാഥ്, ഭാസ്കരന്, പ്രകാശന്, ആലുംമൂട്ടില്‍ തെക്കതില്‍ സോമന് എന്നിവരെ പ്രതികളാക്കി നവംബര്‍ എട്ട് ബുധനാഴ്ച ഹരിപ്പാട് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്കി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications