മദ്യദുരന്തം : ചീഫ് ജസ്റിസുമായുള്ള ചര്‍ച്ച എങ്ങുമെത്തിയില്ല
കൊച്ചി : മദ്യദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിറ്റിംഗ് ജഡ്ജിയുടെ സേവനം വിട്ടുകിട്ടാനായി ചീഫ് ജസ്റിസുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച എങ്ങുമെത്തിയില്ല.
നവംബര്‍ 10 വെള്ളിയാഴ്ചയാണ് നിയമമന്ത്രി ഇ.ചന്ദ്രശേഖരന്‍ നായരും ഹൈക്കോടതി ചീഫ് ജസ്റിസ് കെ.കെ.ഉഷയും തമ്മില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയത്. സിറ്റിംഗ് ജഡ്ജിമാരുമായി ആലോചിച്ച ശേഷം തീരുമാനമറിയിക്കാമെന്നാണ് ചീഫ് ജസ്റിസ് അറിയിച്ചിട്ടുള്ളതെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു.
ഏകദേശം ഒരു മണിക്കൂര്‍ മന്ത്രിയും ജസ്റിസും തമ്മില്‍ ചര്‍ച്ച നടത്തി. സിറ്റിംഗ് ജഡ്ജിയുടെ സേവനം വിട്ടുകൊടുക്കുന്നതിലുള്ള ബുദ്ധിമുട്ട് ചീഫ് ജസ്റിസ് മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.












Click it and Unblock the Notifications