കേരളാകോണ്‍ഗ്രസിന്റെ അംഗീകാരം റദ്ദാക്കാന്‍ നീക്കം
ദില്ലി : സംഘടനാതിരഞ്ഞെടുപ്പ് ഉടന്‍ നടത്തിയില്ലെങ്കില്‍ കേരളാകോണ്‍ഗ്രസ് അടക്കം ഇന്ത്യയിലെ പത്ത് രാഷ്ട്രീയപാര്‍ടികളുടെ അംഗീകാരം നഷ്ടപ്പെടും.ഈ പാര്‍ടികളുടെ അംഗീകാരം പിന്‍വലിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി ആലോചിക്കുന്നു.
കേരള കോണ്‍ഗ്രസ് (മാണി),കേരളാകോണ്‍ഗ്രസ് (ജോസഫ്) ,തെലുഗുദേശം ,ആസാം ഗണപരിഷത്ത് എന്നീ പ്രമുഖ പാര്‍ടികള്‍ ഇക്കൂട്ടത്തില്‍പെടുന്നു.
ഉടനെ സംഘടനാതിരഞ്ഞെടുപ്പ് നടത്താനാവശ്യപ്പെട്ട് ഇവര്‍ക്ക് കത്തെഴുതാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്.
പിന്നീടും ഈ പാര്‍ടികള്‍ തിരഞ്ഞെടുപ്പ് വൈകിച്ചാല്‍ അംഗീകാരം റദ്ദാക്കാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്.












Click it and Unblock the Notifications