ഖത്തര്‍ എയര്‍വേയ്സ് വിമാനസമയത്തില്‍ മാറ്റം
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ദോഹയിലേയ്ക്ക് നവംബര്‍ 11 ശനി, 14 ചൊവ എന്നീ ദിവസങ്ങളില്‍ രാവിലെ 9.45 ന് പുറപ്പെടാനിരുന്ന ക്യു ആര്‍ 241 ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിന്റെ സമയത്തില്‍ മാറ്റം വരുത്തിയതായി അധികൃതര്‍ അറിയിച്ചു.
11 ന് പുറപ്പെടേണ്ട വിമാനം 12 ഞായറാഴ്ച രാവിലെ 4.30 നാണ് പുറപ്പെടുക. ക്യു ആര്‍ 1241 ആണ് വിമാനത്തിന്റെ നമ്പര്‍.
14 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 15 ബുധനാഴ്ച രാവിലെ 4.30 നാണ് പുറപ്പെടുന്നത്. ക്യു ആര്‍ 1241 തന്നെയാണ് ഈ വിമാനത്തിന്റെയും നമ്പര്‍.
ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാര്‍ ട്രാവല്‍ ഏജന്റുമായോ ഖത്തര്‍ എയര്‍വേയ്സിന്റെ ഏറ്റവുമടുത്ത ഓഫീസുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
11, 14 തീയതികളില്‍ രാവിലെ 8.15 ന് തിരുവനന്തപുരത്ത് എത്തുന്ന ക്യു ആര്‍ 240 വിമാനസമയത്തില്‍ മാറ്റമില്ല. 12, 15 തീയതികളില്‍ പുറപ്പെടുന്ന ക്യു ആര്‍ 241 വിമാനങ്ങളും യഥാസമയം പുറപ്പെടും. 12 നും 15 നും ദോഹയിലേയ്ക്ക് രണ്ടു ഫ്ലൈറ്റുകള്‍ ഉണ്ടാകും.












Click it and Unblock the Notifications